 
പുനലൂർ: എസ്.എൻ.ഡി.പി യോഗം 3449-ാം നമ്പർ ഇടമൺ 34 ആർ.ശങ്കർ മെമ്മോറിയൽ ശാഖയിൽ ഗുരുദേവ പഠന ക്ലാസ് ഉദ്ഘാടനവും കുട്ടികൾക്കുള്ള പഠനോപകരണ വിതരണവും നടന്നു. പുനലൂർ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ആർ.രാജേഷ് അദ്ധ്യക്ഷനായി. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, വനിതസംഘം യൂണിയൻ പ്രസിഡന്റ് ഷീലമധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, ശാഖ വൈസ് പ്രസിഡന്റ് രാജൻ,സെക്രട്ടറി സജി തുടങ്ങിയവർ സംസാരിച്ചു.