kalluvathukal
ക​ല്ലു​വാ​തു​ക്കൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തിൽ നടന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും വൈ​സ് പ്ര​സി​ഡന്റ് എ​സ്.സ​ത്യ​പാ​ലൻ ഹ​രി​ത കർ​മ്മ സേനാം​ഗ​ങ്ങൾ​ക്ക് തൈ​കൾ നൽ​കി ഉ​ദ്​ഘാ​ട​നം ചെ​യ്യുന്നു

ചാ​ത്ത​ന്നൂർ: ക​ല്ലു​വാ​തു​ക്കൽ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തിൽ നടന്ന പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​വും വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും വൈ​സ് പ്ര​സി​ഡന്റ് എ​സ്.സ​ത്യ​പാ​ലൻ ഹ​രി​ത കർ​മ്മ സേനാം​ഗ​ങ്ങൾ​ക്ക് തൈ​കൾ നൽ​കി ഉ​ദ്​ഘാ​ട​നം ചെ​യ്​തു. ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാൻഡിം​ഗ് ക​മ്മി​റ്റി ചെ​യർ​മാൻ ര​ജി​ത​കു​മാ​രി അദ്ധ്യ​ക്ഷ​ത ​വ​ഹി​ച്ചു.

ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ബി.ആർ. ദീ​പ, ര​ഞ്​ജിത്ത്, അ​പ്പു​ക്കു​ട്ടൻ പി​ള്ള എ​ന്നി​വർ സം​സാ​രി​ച്ചു. ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ന​ടയ്​ക്കൽ ഗാ​ന്ധി​ജി ആർട്സ് ആൻ​ഡ് സ്‌​പോർ​ട്‌​സ് ക്ല​ബ്, ജ്ഞാ​നോ​ദ​യം ഗ്ര​ന്ഥ​ശാ​ല, എ​ഴി​പ്പു​റം എ​ന്നീ സം​ഘ​ട​ന​കൾ​ക്ക് തൈ​കൾ വി​ത​ര​ണം ചെ​യ്​തു. 30ന​കം പ​ഞ്ചാ​യ​ത്തി​ന്റെ നേ​തൃ​ത്വ​ത്തിൽ മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യിൽ ഉൾ​പ്പെ​ടു​ത്തി എ​ല്ലാ വാർ​ഡു​ക​ളി​ലും വൃ​ക്ഷ​ത്തൈ ന​ടീ​ലും തു​ടർ പ​രി​പാ​ല​ന​വും ല​ക്ഷ്യ​മി​ട്ടു​ള്ള പ​ദ്ധ​തി​ക​ളും ആ​വി​ഷ്​ക​രി​ച്ചി​ട്ടു​ണ്ട്.