 
പത്തനാപുരം : ജില്ലാ ലീഗൽ സർവീസസ് അതോറിട്ടിയുടെയും ഗാന്ധിഭവന്റെയും സംയുക്താഭിമുഖ്യത്തിൽ ഗാന്ധിഭവനിൽ സംഘടിപ്പിച്ച ലോക പരിസ്ഥിതിദിനാചരണവും ഫലവൃക്ഷത്തൈകൾ നടീൽ ഉദ്ഘാടനവും വൃക്ഷത്തൈ വിതരണോദ്ഘാടനവും ജില്ലാ സബ് ജഡ്ജും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയുമായ അഞ്ജു മീര ബിർല ഉദ്ഘാടനം ചെയ്തു.
ഗാന്ധിഭവൻ സെക്രട്ടറിയും സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറുമായ ഡോ. പുനലൂർ സോമരാജൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പരിസ്ഥിതി സംരക്ഷണ ഏകോപന സമിതി കൺവീനർ അഡ്വ. പി.കെ. സന്തോഷ് കുമാർ, എറണാകുളം മജിസ്ട്രേറ്റ് കോടതി സൂപ്രണ്ട് അനീഷ് രാജ്, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, താലൂക്ക് ലീഗൽ സർവീസസ് കമ്മറ്റി സെക്രട്ടറി ഇൻ ചാർജ് എസ്. സാജൻകുമാർ എന്നിവർ സംസാരിച്ചു.
പരിസ്ഥിതിദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പേപ്പർബാഗ് നിർമ്മാണ പരിശീലനത്തിന് ജില്ലാ പഞ്ചായത്ത് തൊഴിൽ പരിശീലക ആർ. സുലേഖ കതിരേശൻ നേതൃത്വം നൽകി.