കൊല്ലം: മൺറോത്തുരുത്തിൽ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം മുൻ എം.പി കെ. സോമപ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ആർ. ശ്രീനാഥ് അദ്ധ്യക്ഷനായി. സെക്രട്ടറി ശ്യാം മോഹൻ സ്വാഗതം പറഞ്ഞു. കേന്ദ്ര കമ്മിറ്റി അംഗം ആർ. ശ്യാമ, ജില്ലാ ട്രഷറർ അഡ്വ. എസ്. ഷബീർ, സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. എസ്. ആർ. രാഹുൽ, ജില്ലാ വൈസ് പ്രസിഡന്റ് ശബരിനാഥ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ. സുധീഷ്, ആർ. അനിൽ, കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് ശ്യാം, ബിനു കരുണാകരൻ, സി.പി.എം ലോക്കൽ സെക്രട്ടറി മധു എന്നിവർ സംസാരിച്ചു. മൺറോത്തുരുത്തിലെ പള്ളിയാംതുരുത്തിൽ വിവിധ വൃക്ഷത്തൈകളും കണ്ടലുകളും നട്ടുകൊണ്ടാണ് ജില്ലാതല പരിപാടിക്ക് തുടക്കം കുറിച്ചത്.