പ്രാ​ക്കു​ളം: പ്രാ​ക്കു​ളം ഫ്ര​ണ്ട്‌​സ് ക്ല​ബ്ബിൽ നി​ന്ന് പ​ഞ്ചാ​യ​ത്ത്​ എൽ.പി.എ​സി​ലേക്കു​ള്ള വ​ഴി ഡി.വൈ.എ​ഫ്.ഐ ഫ്രണ്ട്സ് യൂ​ണിറ്റ് പ്ര​വർ​ത്ത​കർ വൃ​ത്തി​യാ​ക്കി. മാ​സ​ങ്ങൾ​ക്കു മുൻ​പ് കോൺ​ക്രീ​റ്റ് ചെ​യ്​ത റോ​ഡ് ദി​വ​സ​ങ്ങൾ മാ​ത്രം ക​ഴി​ഞ്ഞ​പ്പോൾ ജ​ല​ല​ഭ്യ​ത പ്ര​ശ്‌​നം പ​രി​ഹ​രി​ക്കാനായി പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തിൽ കു​ത്തി​പ്പൊ​ളി​ക്കു​ക​യാ​യി​രു​ന്നു. 3 മീ​റ്റ​റോ​ളം വീ​തി ഉ​ണ്ടാ​യി​രു​ന്ന റോ​ഡി​ന്റെ ഒരുമീ​റ്റ​റോ​ളം ഇ​പ്പോൾ ഉ​പ​യോ​ഗ ശൂന്യമായ അവസ്ഥയാണ്. വിഷയത്തിന് അടിയന്തിര പരിഹാരം ഉണ്ടാകണമെന്ന് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി​ശാ​ഖ്, പ്ര​സി​ഡന്റ്​ അ​മൽ എന്നിവർ ആവശ്യപ്പെട്ടു.