കൊല്ലം: ഫ്രണ്ട്‌സ് ഓൺ റെയിൽ കുടുംബസംഗമം കൊല്ലം പബ്ലിക് ലൈബ്രറി ഹാളിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര പിന്നണി ഗായിക ലതിക മുഖ്യാതിഥിയായിരുന്നു. ആറായിരത്തോളം അംഗങ്ങളുള്ള സംഘടനയുടെ പ്രസിഡന്റ് എം.ഗീത അദ്ധ്യക്ഷത വഹിച്ചു. ചീഫ് കോമെഴ്‌സ്യൽ ഇൻസ്‌പെക്ടർ വി. രാജീവ്‌, ജി.ആർ.പി കൊല്ലം സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ.എസ്. രഞ്ജു, മുണ്ടയ്ക്കൽ അഗതിമന്ദിരം ഡയറക്ടർ ഡോ. ശ്രീകുമാർ, ഫോർ വൈസ് പ്രസിഡന്റ് എസ്.അജയകുമാർ, ഫോർ എക്സിക്യുട്ടീവ് അംഗം ജി. അരുൺകുമാർ എന്നിവർ സംസാരിച്ചു. തിരുവനന്തപുരം ചീഫ് ബുക്കിംഗ് ക്ലാർക്ക് രാജേഷ്, ഐ.ആർ. പി തിരുവനന്തപുരം സർക്കിൽ ഇൻസ്‌പെക്ടർ അഭിലാഷ് ഡേവിഡ്, തിരുവനന്തപുരം ജി.ആർ.പി ഇൻസ്പെക്ടർ ഇതിഹാസ് താഹ, ആർ.പി.എഫ് കൊല്ലം സബ് ഇൻസ്പെക്ടർ എസ്.ബീന, കോൺസ്റ്റബിൾ കാവേരി, ആർ.പി.എസ് എറണാകുളം സബ് ഇൻസ്പെക്ടർ എ.എൻ.അഭിലാഷ്, ആർ.പി.എഫ് എറണാകുളം കോൺസ്റ്റബിൾ സുനിൽ കെ.ബാബു, ആർ.പി.എസ് കൊല്ലം എസ്.എച്ച്.ഒ ആർ.എസ്. രഞ്ജു, അസിസ്റ്റന്റ് അഗ്രികൾച്ചർ ഓഫീസർ ഫാൻസി നാസർ എന്നിവരെ സ്തുത്യർഹ സേവനത്തിനു ഫ്രണ്ട്‌സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ ആദരിച്ചു. സെക്രട്ടറി ജെ. ലിയോൺസ് സ്വാഗതവും ട്രഷറർ ബി. വിനോദ് നന്ദിയും പറഞ്ഞു.