mayyanad-lrc
പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മയ്യനാട് എൽ.ആർ.സിയിൽ വിളവെടുത്ത പച്ചക്കറികളുടെ വിതരണം എൽ.ആർ.സി ഭരണസമിതി അംഗവും റിട്ട. കൃഷി വകുപ്പ് ഓഫീസറുമായ എസ്. ഷീല, ആർ. രാജുവിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

മയ്യനാട്: മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. എൽ.ആർ.സി വനിതാവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ജൈവകൃഷിയുടെ വിളവെടുപ്പും വിപണനവും ഇതോടനുബന്ധിച്ചു നടന്നു. ഗ്രന്ഥശാലാങ്കണത്തിൽ വൃക്ഷത്തൈ നടീലും വിതരണവും നടത്തി. ഗ്രന്ഥശാല ഓഫീസ്, പത്രവായനഹാൾ, മിനി ഓഡിറ്റോറിയം, വായനമുറി, പരിസരം എന്നിവിടങ്ങളിൽ പൂർണമായും പ്ലാസ്റ്റിക് നിരോധനം ഏർപ്പെടുത്തി. എൽ.ആർ.സി പ്രസിഡന്റ് കെ. ഷാജിബാബു, സെക്രട്ടറി എസ്. സുബിൻ, വൈസ് പ്രസിഡന്റ് രാജു കരുണാകരൻ, ജോ. സെക്രട്ടറി വി. സിന്ധു, ഭരണസമിതി അംഗങ്ങളായ എസ്. ഷീല, ബി. ഡിക്സൺ, ദിലീപ് കുമാർ, ലൈബ്രേറിയൻമാരായ വി. ചന്ദ്രൻ, എസ്. സുജിത, ആർ. രാജു, കവിരാജ് എന്നിവർ പങ്കെടുത്തു.