കൊല്ലം: കല്ലടയിലെ സാംസ്കാരിക കൂട്ടായ്മയായ കല്ലട കൾച്ചറൽ ആൻഡ് ഡെവലപ്മെന്റ് ഫോറത്തിന്റെ (കെ.സി.ഡി.എഫ്) നേതൃത്വത്തിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. പടിഞ്ഞാറെ കല്ലട കോതപുരം ഗവ.എൽ .പി സ്കൂളിൽ നടന്ന ചടങ്ങ് സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഡോ.ഷാഹിദ കമാൽ ഉദ്ഘാടനം ചെയ്തു.
ഹെഡ്മിസ്ട്രസ് ആനി സെൻ അദ്ധ്യക്ഷത വഹിച്ചു. കെ.സി.ഡി.എഫ് പ്രസിഡന്റ്
മനേഷ് പിള്ള സ്വാഗതമാശംസിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ
ദിലീപ് കുമാർ, കെ സി. ഡി .എഫ് സെക്രട്ടറി കെ.ജി.അനിൽകുമാർ , രക്ഷാധികാരികളായ കല്ലട വിജയകുമാർ,
മുത്തലീഫ് മുല്ലമംഗലം, ട്രഷറർ ബിന്ദു അനിൽ , ഷാജി, ജ്യോതിഷ്കുമാർ, ശ്രീനാഥ്, ഗിരീശൻകല്ലട, സേതുകോതപുരം എന്നിവർ സംസാരിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് അംഗവും സ്കൂൾ പി.ടി.എ. പ്രസിഡന്റുമായ കലാദേവി നന്ദി പറഞ്ഞു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും 12 പരം പഠനസാമഗ്രികൾ അടങ്ങിയ സമ്മാനപ്പൊതി നൽകിക്കൊണ്ടാണ് സ്വീകരിച്ചത്.