kilimarthu
കിളിമരത്തുകാവ്‌ക്ഷേത്രത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ക്ഷേത്രം മേൽ ശാന്തി ശ്രീനിവാസൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ വൃക്ഷ പൂജ നടത്തുന്നു

കടയ്ക്കൽ: കിളിമരത്തുകാവ്‌ ക്ഷേത്രത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ക്ഷേത്രം മേൽശാന്തി ശ്രീനിവാസൻ പോറ്റിയുടെ മുഖ്യ കാർമ്മികത്വത്തിൽ വൃക്ഷ പൂജ നടന്നു. ക്ഷേത്രത്തിലെ രുദ്രാക്ഷ മരത്തിന് ചുവട്ടിലാണ് വൃക്ഷ പൂജ നടത്തിയത് . കിളിമരത്തുകാവിലെ നക്ഷത്ര ഉദ്യാനത്തിൽ ക്ഷേത്ര ഉപദേശക സമിതി തേന്മാവിൻ തൈ നട്ടു പരിസ്ഥിതി ദിനം ആചരിച്ചു. കിളിമരത്തുകാവ് സബ് ഗ്രൂപ്പ് ഓഫീസർ എ.വി.വിജേഷും കടയ്ക്കൽ ദേവീക്ഷേത്രത്തിലെയും കിളിമരത്തുകാവ്‌ക്ഷേത്രത്തിലെയും ഉപദേശക സമിതി ഭാരവാഹികളും പങ്കെടുത്തു.