കൊല്ലം: എം.പിയുടെ പ്രാദേശിക ഫണ്ട് മുഖേന ജില്ലാജയിലിനു ലഭിച്ച ആംബുലൻസിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഒഫും എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. ജയിൽ ഡി.ഐ.ജി എൻ.എസ്. നിർമലാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. സൂപ്രണ്ട് കെ.ബി.അൻസർ സ്വാഗതവും വെൽഫയർ ഓഫീസർ എസ്.എസ്.പ്രീതി നന്ദിയും പറഞ്ഞു. ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ആർ.സന്ധ്യ, കൗൺസിലർ ബി.ഷൈലജ, ഡെപ്യൂട്ടി സൂപ്രണ്ട് അഞ്ചിൻ അരവിന്ദ്, അസി.പ്രിസൺ ഓഫീസർ ആർ. രഞ്ജിത്ത് എന്നിവർ സംസാരിച്ചു.