karshakamorcha
ബി.ജെ.പി കർഷക മോർച്ചയുടെ നേതൃത്വത്തിൽ നടന്ന കർഷക സംഗമത്തിൽ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ.വി.ടി .രമ മികച്ച കർഷകരെ ആദരിക്കുന്നു

ഓച്ചിറ: രണ്ടാം മോദി സർക്കാരിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് ബി.ജെ.പി കർഷക മോർച്ചയുടെ നേതൃത്വത്തിൽ കർഷക സംഗമവും മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങും തൊടിയൂരിൽ സംഘടിപ്പിച്ചു. ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ പ്രൊഫ.വി.ടി. രമ ഉദ്ഘാടനം ചെയ്തു. കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കെ.സി. മണി അദ്ധ്യക്ഷനായി. ബി.ജെ.പി ഓച്ചിറ മണ്ഡലം പ്രസിഡന്റ്‌ ശരത് കുമാർ ആമുഖ പ്രസംഗം നടത്തി. കർഷക മോർച്ച സംസ്ഥാന സമിതി അംഗം അനിൽ വാഴപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. ജില്ല നേതാക്കളായ വടമൺ ബിജു, രാജീവ്‌ തേവലക്കര, സജീവ്, മോഹനൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി നേതാക്കളായ രവീന്ദ്രൻ പിള്ള, വിജയൻ, രാജൻ പിള്ള തുടങ്ങിയവർ നേതൃത്വം നൽകി