ഓച്ചിറ: ഓച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ ആസ്ഥാന മന്ദിരോദ്ഘാടനം ഇന്ന് രാവിലെ 10 ന് മന്ത്രി വി.എൻ. വാസവൻ നിർവഹിക്കും. സി.ആർ മഹേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. ബാങ്ക് പ്രസിഡന്റ് അമ്പാട്ട് അശോകൻ സ്വാഗതം പറയും. സെക്രട്ടറി വി. മീരാദേവി റിപ്പോർട്ട് അവതരിപ്പിക്കും. എ.എം ആരിഫ് എം.പി ആദ്യ നിക്ഷേപം സ്വീകരിക്കും. കമ്പ്യൂട്ടർ ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദും സ്ട്രോംഗ്റൂം ഉദ്ഘാടനം കൊല്ലം ജോ. രജിസ്ടാർ എസ്. മോഹനൻപോറ്റിയും നിർവഹിക്കും. മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് കെ.സി. രാജൻ മുൻ ബാങ്ക് പ്രസിഡന്റുമാരെ ആദരിക്കും. ജി.ഡി.സി.എസിന്റെ ആദ്യ നിക്ഷേപം സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ ആർ. രാമചന്ദ്രൻപിള്ള സ്വീകരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡ് ബി. ശ്രീദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, പുതിയകാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രാജശേഖരൻ, ഓച്ചിറ ബ്ലോക്ക് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം. റഷീദ് കുട്ടി തുടങ്ങിയവർ സംസാരിക്കും. ബാങ്ക് വൈസ് പ്രസിഡന്റ് ജി. ശശികുമാർ നന്ദി പറയും.