പരവൂർ: നഗരസഭ നടത്തിയ അശാസ്ത്രീയ ട്രാഫിക് പരിഷ്കരണം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സംയുക്ത ഓട്ടോറിക്ഷ യൂണിയൻ നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. സി.ഐ.ടി.യു ഓട്ടോറിക്ഷ യൂണിയൻ ഏരിയ പ്രസിഡന്റ് ജയലാൽ ഉണ്ണിത്താൻ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മുനിസിപ്പൽ സമിതി പ്രസിഡന്റ് ടി.എൽ.സുരേഷ് ഉണ്ണിത്താൻ അദ്ധ്യക്ഷത വഹിച്ചു. പരിഷ്കരണം പുനഃപരിശോധിച്ചില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യൂണിയൻ മുന്നറിയിപ്പ് നൽകി. ബി.എം.എസ് ചാത്തന്നൂർ മേഖല സെക്രട്ടറി മാങ്കുളം രാജേഷ്, ഐ.എൻ.ടി.യു.സി റീജിയണൽ കമ്മിറ്റി പ്രസിഡന്റ് തെക്കുംഭാഗം ഹാഷിം, സെക്രട്ടറി അജിത്, മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എം.സഫീർ, സി.ഐ.ടി.യു ഓട്ടോറിക്ഷ മേഖല കമ്മിറ്റി പ്രസിഡന്റും കൗൺസിലറുമായ ടി.സി. രാജു, സെക്രട്ടറി മണികണ്ഠൻ, ബി.ജെ.പി നോർത്ത് കമ്മിറ്റി പ്രസിഡന്റ് എസ്.കെ.ഉദയകുമാർ തുടങ്ങിയവർ സംസാരിച്ചു.