
കൊല്ലം: ഫാത്തിമ മാതാ നാഷണൽ ആട്ടോണമസ് കോളേജിൽ ഫിസിക്കൽ എഡ്യുക്കേഷൻ വിഷയത്തിൽ ഗസറ്റ് ലക്ചററെ ആവശ്യമുണ്ട്. യു.ജി.സി, യൂണിവേഴ്‌സിറ്റി മാനദണ്ഡമനുസരിച്ച് യോഗ്യരായവർ ബയോഡേറ്റാ, അസൽ സർട്ടിഫിക്കറ്റുകൾ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം 8ന് രാവിലെ 9.30 ന് കോളേജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. അപേക്ഷകർ കൊല്ലം കോളേജ് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറുടെ ആഫീസിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.