 
എഴുകോൺ : അദ്ധ്യാപകനും പരിസ്ഥിതി പ്രവർത്തകനുമായിരുന്ന ഇടയ്ക്കിടം സുരേഷ് കുമാറിന്റെ രണ്ടാം ചരമവാർഷികം വിവിധ സംഘടനകൾ ആചരിച്ചു.
സുരേഷ്കുമാർ ഫൗണ്ടേഷന്റെ അനുസ്മരണ സമ്മേളനം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ഡോ.സി. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഫൗണ്ടേഷൻ ചെയർമാൻ എ.സുനിൽ കുമാർ അദ്ധ്യക്ഷനായി.
ഗ്രാമപ്പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ സി. ഉദയകുമാർ , എ. അജയഘോഷ്, പി.എസ്.സുന്ദരേശൻ , എഴുകോൺ സന്തോഷ്, സി.ബാബുരാജൻ പിള്ള , എസ്. ശൈലേന്ദ്രൻ ,ഷാജിമോൻ തുടങ്ങിയവർ പങ്കെടുത്തു.
സി.പി.എമ്മിന്റെ നേതൃത്വത്തിൽ നടമേൽ ജംഗ്ഷനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. ലോക്കൽ സെക്രട്ടറി എ.അജയഘോഷ് പതാക ഉയർത്തി. എം.പി. മനേക്ഷ, എ.വിജയധരൻ , ബി.ബിനു തുടങ്ങിയവർ പങ്കെടുത്തു.
കെ.എസ്.ടി.എ നടത്തിയ അനുസ്മരണ സമ്മേളനം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷനായി.