
കൊല്ലം: മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് രക്ഷിതാക്കൾ വിലക്കിയതിനെ തുടർന്ന് പത്താം ക്ളാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. കച്ചേരി തുരുത്തേൽ വീട്ടിൽ രതീഷിന്റെയും സിന്ധുവിന്റെയും മകൾ ശിവാനിയാണ് (15) മരിച്ചത്.
ഞായറാഴ്‌ച രാത്രി ഒമ്പതരതോടെ ഓലയിലെ വാടകവീട്ടിലാണ് ശിവാനി തൂങ്ങിമരിച്ചത്. കൊല്ലം ഗവ. ഗേൾസ് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയാണ്. ഞായറാഴ്‌ച സന്ധ്യയോടെ ശിവാനി പഠിക്കാനായി മുറിയിലേക്ക് പോയപ്പോൾ കുടുംബാംഗങ്ങൾ ഹാളിലായിരുന്നു. അതിന് തൊട്ട് മുമ്പ് ശിവാനിയുടെ മൊബൈൽ ഫോൺ വീട്ടുകാർ തിരികെ വാങ്ങിയിരുന്നു. പിന്നീട് ശിവാനിയുടെ മുറിയിൽനിന്ന് ശബ്‌ദം കേൾക്കാത്തതിനെത്തുടർന്ന് നോക്കിയപ്പോഴാണ് മുറിക്കുള്ളിൽ മരിച്ചനിലയിൽ കണ്ടത്. മൃതദേഹം തുടർനടപടികൾക്കായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സഹോദരൻ: ഉണ്ണിക്കുട്ടൻ.