 
ഓടനാവട്ടം: എസ്.എൻ.ഡി.പി യോഗം വാക്കനാട് 775-ാം നമ്പർ ശാഖാ യോഗത്തിന്റെ മൂന്നാമത് പ്രതിഷ്ഠാ വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ 5.30ന് നിർമ്മാല്യം, 6ന് മഹാ ഗണപതി ഹോമം, 9ന് കലശ പൂജ , 10ന് മഹാഗുരുപൂജ എന്നിവ നടത്തി. ക്ഷേത്രം തന്ത്രി നാരായണ പ്രസാദ്, മേൽ ശാന്തി അമൽ എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. 6മണി മുതൽ ഡോ. എം എം ബഷീർ ആത്മീയ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് വി. പ്രമോദ് അദ്ധ്യക്ഷനായി. സെക്രട്ടറി എ.അശോകൻ, മുൻ സെക്രട്ടറി ജി. രാജേന്ദ്രൻ, എസ്. രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.