 
പുനലൂർ: പുനലൂർ ശ്രീനാരായണ കോളേജിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാചരണവും സെമിനാറും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ.സന്തോഷ്‌കുമാർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അദ്ധ്യാപകരായ ഡോ.ടി.പി.വിജുകുമാർ,ഡോ.പ്രശാന്ത്,ഡോ.രശ്മി, പ്രോഗ്രാം ഓഫീസർ ഡോ.ദിവ്യ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കോളേജ് വളപ്പിൽ ഔഷധ സസ്യ തൈകൾ നട്ടു.