ചാത്തന്നൂർ: പട്ടത്താനം മീനാക്ഷി അമ്മൻ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനായി തിരുനെൽവേലിയിൽ നിന്നു ഘോഷയാത്രയായി കൊണ്ടുവന്ന മുത്താരമ്മയുടെ പഞ്ചലോഹ വിഗ്രഹത്തിന് കോതേരി താഴം തെക്ക് കേരള വാണിക വൈശ്യ സംഘo 100-ാം നമ്പർ ശാഖയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ വൈസ് പ്രസിഡന്റ്‌ സി.എസ്. തമ്പി ചേട്ടിയാർ, സെക്രട്ടറി എം.സി. രാജു, പ്രസിഡന്റ്‌ ബാബുരാജ്, കെ.പി. രാജേന്ദ്രൻ ചേട്ടിയാർ, എൻ.ആർ. രാമചന്ദ്രൻ, എസ്. സന്തോഷ്‌ കുമാർ, ആർ. രാകേഷ്, പുഷ്പരാജു, സുജാത, കാഞ്ചന, രാജി, ലളിത, രാമചന്ദ്രൻ, ബിന്ദു എന്നിവർ നേതൃത്വം നൽകി.