കൊല്ലം: പട്ടത്താനം സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ആചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകൾ വിതരണം ചെയ്തു. കൊല്ലം കോർപ്പറേഷൻ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.ജി. ഉദയകുമാർ മികച്ച കർഷകനുള്ള അവാർഡ് വാങ്ങിയ ബാങ്കിലെ അംഗം കൂടിയായ ഷിബു പി.നായർക്കു മാവിൻ തൈ നൽകി ഉദ്ഘാടനം നിർവ്വഹിച്ചു. അമ്മൻനട ഡിവിഷൻ കൗൺസിലർ പ്രേം ഉഷാർ വടക്കേവിള കൃഷിഭവനു കീഴിലെ മികച്ച കർഷകനുള്ള അവാർഡ് വാങ്ങിയ കെ.സുരേന്ദ്രനു വൃക്ഷത്തൈ നൽകി. ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിൽ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ അഡ്വ.എസ്.ആർ. രാഹുൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതി അംഗം പട്ടത്താനം വിക്രമൻ സ്വാഗതവും സെക്രട്ടറി എസ്.കെ. ശോഭ നന്ദിയും പറഞ്ഞു. ബാങ്ക് മുൻ പ്രസിഡന്റ് ആർ. സുഭാഷ്, എസ്. മധുസൂദനൻ, അനിൽ മങ്കുഴി, വിജയൻ, സുനിൽ കുമാർ, റോയി എൽജിൻ, ചന്ദ്രപാലൻ, പ്രൊഫ.ഷാനവാസ്, എൽ.എഫ്. ക്രിസ്റ്റഫർ, ഓആഡിറ്റർ പ്രീത എന്നിവർ സംസാരിച്ചു.