ശാസ്താംകോട്ട: കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ മഴയിൽ വീടുകളിലും കൃഷി ഇടങ്ങളിലും വെള്ളം കയറി. മൈനാഗപ്പള്ളി ആദിക്കാട്ട് ഏലായ്ക്ക് സമീപം താമസിക്കുന്നവരുടെ വീടുകളിലും കൃഷി ഇടങ്ങളിലുമാണ് വെള്ളം കയറിയത്. വീടുകൾക്ക് തകരാർ പറ്റുകയും കൃഷി നശിക്കുകയും ചെയ്തിട്ടുണ്ട് .ഷീബാ ഭവനത്തിൽ സജികുമാറിന്റെ വീടിന് ചുറ്റും വെള്ളം കയറി. വിള ഇൻഷ്വറൻസ് പദ്ധതി പ്രകാരമുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിച്ചവരുടെ കാര്യത്തിൽ കൃഷിഭവനിൽ നിന്ന് അനുകൂലമായ നടപടികൾ ഉണ്ടായിട്ടില്ലന്നും ആക്ഷേപം ഉണ്ട്.