കൊല്ലം : സാമൂഹ്യനീതിക്ക് വേണ്ടി പടപൊരുതുന്ന പത്രമാണ് കേരളകൗമുദിയെന്ന് മുഖ്യപ്രഭാഷണത്തിൽ എസ്.എൻ ട്രസ്റ്റ് ട്രഷററും എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയൻ പ്രസിഡന്റുമായ ഡോ.ജി.ജയദേവൻ പറഞ്ഞു. മതത്തിന്റെയും ജാതിയുടെയും പേരിലുള്ള വിവേചനങ്ങളെ കേരളകൗമുദി തുടച്ചുനീക്കുന്നു. കേരളകൗമുദി പത്രം സ്ഥിരമായി വായിക്കുന്നവർ സാമൂഹ്യമാറ്റത്തിന്റെ പോരാളികളായി മാറും. ഇപ്പോഴും നമുക്ക് സാമൂഹ്യനീതി പൂർണമായി ലഭ്യമായിട്ടില്ല. നീതി പൂർണമായും നേടിയെടുക്കാനുള്ള ഇടപെടൽ പിന്നാക്ക ജനവിഭാഗങ്ങൾ ശക്തമാക്കണം. അതിനുള്ള സാമൂഹ്യബോധം ഉണ്ടാകാൻ കേരളകൗമുദി പത്ര വായന അനിവാര്യമാണെന്നും ഡോ. ജി. ജയദേവൻ പറഞ്ഞു.