 
കരുനാഗപ്പള്ളി: ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ 1981 ബാച്ചിലെ വിദ്യാർത്ഥികൾ പൂർവ വിദ്യാർത്ഥി സംഗമവും ഗുരുവന്ദനവും സംഘടിപ്പിച്ചു. സംഗമം മുൻ അദ്ധ്യാപിക ശ്രീദേവി അമ്മ ഉദ്ഘാടനം ചെയ്തു. മുൻ അദ്ധ്യാപകരായ ശിവശങ്കരപ്പിള്ള, നീലികുളം കുട്ടൻപിള്ള,സലിംകുമാർ രാജൻപിള്ള, റെയ്ച്ചൽ അമ്മ, ശ്രീദേവി അമ്മ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പി.എസ്.തനു അദ്ധ്യക്ഷത വഹിച്ചു. മൺസൂർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോൺ സ്വാഗതവും മധുക്കുട്ടൻ നന്ദിയും പറഞ്ഞു.