കരുനാഗപ്പള്ളി: എ.ഐ.വൈ.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റി ലോക പരിസ്ഥിതിദിനം നേച്ചർ ഈസ് ഔർ ഫ്യൂച്ചർ ദിനമായി ആചരിച്ചു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പശ്ചിമതീര കനാലിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്തു. തുടർന്ന് വള്ളിക്കാവ് മുതൽ തുറയിൽ കടവ് വരെ നമുക്കൊരുമിച്ചൊരു പ്രതിരോധമാകാം. എന്ന മുദ്രാവാക്യമുയർത്തി ബീറ്റ് പ്ലാസ്റ്റിക് പൊലൂഷൻ എന്ന ഹാഷ് ടാഗോടു കൂടി പരിസ്ഥിതി സന്ദേശ ജലയാത്ര നടത്തി. . വള്ളിക്കാവിൽ നടന്ന പൊതുയോഗം ഡോ. വള്ളിക്കാവ് മോഹൻദാസ് ഉദ്ഘാടനം ചെയ്തു.എ.ഐ.എസ്.എഫ് ഓച്ചിറ മണ്ഡലം കമ്മിറ്റി സെക്രട്ടറി കാർത്തിക് അദ്ധ്യക്ഷനായി. യോഗത്തിൽ കടത്തൂർ മൺസൂർ, എസ്.കൃഷ്ണകുമാർ ,എ.ഐ. എസ് .എഫ് ജില്ലാ പ്രസിഡന്റ് അനന്തു.എസ്.പോച്ചയിൽ, കെ.പി.വിശ്വത്സലൻ, രവീന്ദ്രൻപിള്ള, നിസാം കൊട്ടിലിൽ, രാജീവുണ്ണി, കുലശേഖരപുരം ഗ്രാമ പഞ്ചായത്തംഗം മുരളീധരൻ എന്നിവർ പ്രസംഗിച്ചു .എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ആർ.ശരവണൻ സ്വാഗതവും മണ്ഡലം കമ്മിറ്റി അംഗം രമ്യാരാജേഷ് നന്ദിയും പറഞ്ഞു. പശ്ചിമതീര കനാലിൽ സംഘടിപ്പിച്ച പരിസ്ഥിതി സന്ദേശ ജലയാത്രയുടെ പതാക ഡോ.വള്ളിക്കാവ് മോഹൻദാസിൽ നിന്ന് ആർ.ശരവണൻ ഏറ്റുവാങ്ങി. ജാഥയുടെ സമാപന പരിപാടി തുറയിൽ കടവിൽ സംഘടിപ്പിച്ചു. അരവിന്ദ് സുരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം കൊല്ലം ജില്ലാ പഞ്ചായത്തംഗം ഗേളിഷൺമുഖൻ ഉദ്ഘാടനം ചെയ്തു. വള്ളിക്കാവ് മുതൽ തുറയിൽകടവ് വരെ മാത്രം നടത്തിയ ശുചീകരണ പ്രവർത്തനത്തിൽ ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ ഹരിത കർമ്മ സേനക്ക് കൈമാറി . നിധിൻരാജ് സ്വാഗതവും അഖില കൃഷ്ണ നന്ദിയും പറഞ്ഞു. എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി അംഗങ്ങളായ നിസാം ഇസഹാക്ക്, ശില്പകൃഷ്ണൻ, എസ്.സുജിത്ത്കുമാർ, ശ്രീഹരി ,വന്ദന വിശ്വനാഥ് മേഖല കമ്മിറ്റി അംഗങ്ങളായ അഭിരാജ്, സജീർ ,ആർ.കരൺരാജ്, അദീഷ്ബാബു, രാഹുൽ, ജിധിൻരാജ്, വിഷ്ണു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.