കൊല്ലം: കൊല്ലം തോട്ടി​ൽ ജലകേളീ കേന്ദ്രം മുതൽ കച്ചിക്കടവ് വരെയുള്ള മൂന്നാം റീച്ച് നവീകരണത്തിന് പുതിയ കരാറായി. ആദ്യ കരാറുകാരനെ ഒഴിവാക്കിയതി​നാൽ കരുനാഗപ്പള്ളി ആസ്ഥാനമായുള്ള കമ്പനിയാണ് പുതി​യ കരാർ എടുത്തിരിക്കുന്നത്. ഒരു വർഷമാണ് കരാർ കാലാവധിയെങ്കിലും അതിന് മുൻപ് പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

നാലര വർഷം മുൻപാണ് മൂന്നാം റീച്ച് നവീകരണത്തിന് ആദ്യം കരാറായത്. നിർമ്മാണ പ്രവർത്തനങ്ങൾ വൈകിയതിനൊപ്പം മണൽ കടത്തലും വ്യാപകമായതോടെ കരാറുകാരനും നിർവഹണ ഏജൻസിയായ ഉൾനാടൻ ജലഗതാഗത വകുപ്പും തർത്തി​ലായി. രണ്ട് വർഷം മുൻപ് ഉൾനാടൻ ജലഗതാഗത വകുപ്പ് കരാർ റദ്ദാക്കിയെങ്കിലും കോടതി ഇടപെട്ടു. എന്നിട്ടും നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോയില്ല. ഇതോടെ വീണ്ടും കരാർ റദ്ദാക്കി ടെണ്ടർ ക്ഷണിക്കുകയായിരുന്നു.

1.8 കിലോ മീറ്ററാണ് മൂന്നാം റീച്ചിന്റെ നീളം. ഇതിൽ ഇരുവശങ്ങളിലുമായി 2,630 മീറ്റർ നീളത്തിലാണ് പാർശ്വഭിത്തി കെട്ടേണ്ടത്. പക്ഷേ, 300 മീറ്റർ മാത്രമാണ് പൂർത്തിയായത്. ഗതാഗതം സുഗമമാക്കാൻ 56,000 മീറ്റർ ക്യൂബ് മണൽ നീക്കം ചെയ്യണം. പകുതി മാത്രമാണ് നീക്കിയത്. മൂന്നരക്കോടിക്കാണ് പുതിയ കരാർ.

 മൂന്നിൽ പിഴച്ചു

ആറ് റീച്ചുകളായി​ കൊല്ലം തോട് നവീകരി​ക്കുന്നതി​ൽ, ആറാം റീച്ചിന്റെ വികസനം ഒരു വ്യാഴവട്ടം മുൻപ് പൂർത്തിയായിരുന്നു. രണ്ടും മൂന്നും റീച്ചുകളൊഴികെ ബാക്കിയുള്ള മൂന്ന് റീച്ചുകളിലെ നവീകരണം ഒരു വർഷം മുൻപ് പൂർത്തിയായി. രണ്ടാം റീച്ചിലെ ആഴം കൂട്ടലും പാർശ്വഭിത്തി നിർമ്മാണവും ആറ് മാസം മുൻപ് തീർന്നു. ഇനി പൂർത്തിയാകാനുള്ള മൂന്നാം റീച്ച് സഹിതം കൊല്ലം തോട് പൂർണമായും നിലവിൽ ഗതാഗത യോഗ്യമാണ്.

....................................

 മൂന്നാം റീച്ച്: നടപ്പിലായത് 22 % നവീകരണം

 പാർശ്വഭിത്തി കെട്ടേണ്ടത്: 2,630 മീറ്ററി​ൽ

 പൂർത്തിയായത്: 300 മീറ്റർ