 
കരുനാഗപ്പള്ളി: ഇടക്കുളങ്ങര: ശ്രീദേവീ ക്ഷേത്രത്തിൽ സപ്താഹയജ്ഞത്തിനും പു:ന പ്രതിഷ്ഠാ വാർഷിക ആഘോഷത്തിനും തുടക്കമായി. ക്ഷേത്രം തന്ത്രി താഴമൺ മഠം കണ്ഠര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ചടങ്ങുകൾ നടക്കും. സപ്താഹ യജ്ഞത്തിന് ക്ഷേത്രം മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി. പൂത്തില്ലത്ത് മധു നാരായണൻ നമ്പൂതിരിയാണ് യജ്ഞാചാര്യൻ. യജ്ഞദിനങ്ങളിൽ പ്രത്യേക പൂജയും അന്നദാനവും ഉണ്ടായിരിക്കും. ചടങ്ങുകൾ 13ന് സമാപിക്കും.