 
പത്തനാപുരം : എസ്.എൻ.ഡി.പി യോഗം പത്തനാപുരം യൂണിയൻ പിറവന്തൂർ മേഖലയിൽ ഉൾപ്പെട്ട പിറവന്തൂർ കിഴക്ക് 462-ാം നമ്പർ ശാഖയിൽ പഠനോപകരണ വിതരണം നടന്നു. ശാഖ പ്രസിഡന്റ് കെ. ബൈഷിയുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസ് വരെയുള്ള സ്കൂൾ കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. യോഗം ഡയറക്ടർ ബോർഡ് അംഗം പിറവന്തൂർ ഗോപാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിച്ചു.
യോഗത്തിൽ യൂണിയൻ കൗൺസിലറും യൂത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റുമായ റിജു വി. ആമ്പാടി മുഖ്യപ്രഭാഷണം നടത്തി. വനിതാ സംഘം പ്രസിഡന്റ് സജിനി മണി, സെക്രട്ടറി വിന്ധ്യ വിജയൻ, ശാഖ കമ്മിറ്റി അംഗവും പിറവന്തൂർ ഗ്രാമപഞ്ചായത്ത് അംഗവുമായ ടി.വിജി, യൂത്ത്മൂവ് മെന്റ് പ്രസിഡന്റ് വി.റെജി, സെക്രട്ടറി അശ്വിൻ എന്നിവർ സംസാരിച്ചു. ശാഖ കമ്മിറ്റി അംഗങ്ങൾ, വനിതാസംഘം, യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. ശാഖാ വൈസ് പ്രസിഡന്റ് അഡ്വ.ടി..രാജു സ്വാഗതവും ശാഖ സെക്രട്ടറി സി. ആർ. രജികുമാർ നന്ദിയും പറഞ്ഞു.