 
ഓച്ചിറ: സഹകാരികളുടെ ജനനം മുതൽ മരണം വരെയുള്ള എല്ലാ ആവശ്യങ്ങളും നിറവേറ്റി നൽകാവുന്നരീതിയിൽ കേരളത്തിൽ സഹകരമേഖല വികസിച്ചതായി മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. ഓച്ചിറ സർവീസ് സഹകരണ ബാങ്കിന്റെ ആസ്ഥാന മന്ദിരോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയകാലത്ത് ജനങ്ങളെ സഹായിച്ചും വീടുകൾ നിർമ്മിച്ചു നൽകിയും കൊവിഡ് കാലത്ത് എല്ലാ വായ്പ്പക്കാർക്കും സാവകാശം നൽകിയും കമ്മ്യൂണിറ്റി കിച്ചണിൽ സഹകരിച്ചും സഹകരണമേഖല ശക്തി തെളിച്ചതായി മന്ത്രി പറഞ്ഞു. സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷനായി. ബാങ്ക് പ്രസിഡന്റ് അമ്പാട്ട് അശോകൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി വി. മീരാദേവി റിപ്പോർട്ട് അവതരിപ്പിച്ചു. എ.എം. ആരിഫ് എം.പി ആദ്യ നിക്ഷേപം സ്വീകരിച്ചു. സ്ട്രോംഗ് റൂം ഉദ്ഘാടനം കൊല്ലം ജോ. രജിസ്ട്രാർ എസ്. മോഹനൻപോറ്റി നിർവഹിച്ചു. മുൻ ജില്ലാ ബാങ്ക് പ്രസിഡന്റ് കെ.സി. രാജൻ മുൻ ബാങ്ക് പ്രസിഡന്റുമാരെ ആദരിച്ചു. ജി.ഡി.സി.എസിന്റെ ആദ്യ നിക്ഷേപം സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ ആർ. രാമചന്ദ്രൻപിള്ള സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, ഗ്രാമപഞ്ചായത്ത് പ്രസിഡ് ബി. ശ്രീദേവി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. കൃഷ്ണകുമാർ, ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, പുതിയകാവ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ. രാജശേഖരൻ, ഓച്ചിറ ബ്ലോക്ക് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് എം. റഷീദ് കുട്ടി, ബി.എസ്.വിനോദ് , പി.ബി.സത്യദേവൻ, ഷാജിലാൽ മഠത്തിൽ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ജി. ശശികുമാർ നന്ദി പറഞ്ഞു.