കൊല്ലം: കൃഷി വകുപ്പ് നടപ്പാക്കുന്ന 'ഞങ്ങളും കൃഷിയിലേക്ക്' പദ്ധതിയുടെ ഭാഗമായി കേരള അഗ്രിക്കൾച്ചറൽ മിനിസ്റ്റീരിയൽ സ്റ്റാഫ് ഫെഡറേഷന്റെ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ നിർവഹിച്ചു. കൊല്ലം ജോയിന്റ് കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന ട്രഷറർ കെ.പി.ഗോപകുമാർ പച്ചക്കറി വിത്തും തൈകളും വിതരണം ചെയ്തു. പ്രിൻസിപ്പൽ കൃഷി ഓഫീസർ കെ.എസ്.ഷീബ പദ്ധതി വിശദീകരിച്ചു. കൃഷിവകുപ്പ് ഫീൽഡ് ഓഫീസർ പ്രകാശ് പ്രതിജ്ഞ ചൊല്ലി. സെക്രട്ടറി സി.ആർ.ശരത് ചന്ദ്രൻ, എം.എസ്.സുബൈദ കുമാരി, എൻ.കെ.സതീഷ്, മനോജ് കുമാർ, കെ.വിനോദ്, കെ.ബി.അനു, മനോജ് പുതുശേരി, ജി.ജയൻ, സാബുഖാൻ എന്നിവർ സംസാരിച്ചു.