 
കൊട്ടാരക്കര: ദി സിറ്റിസൺ സമ്പൂർണ ഭരണഘടനാ സാക്ഷരത കാമ്പയിന്റെ കൊട്ടാരക്കര ബ്ളോക്ക് തല ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. . കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് സ്വരാജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് എം.ശിവപ്രസാദ് അദ്ധ്യക്ഷനായി. കില ഐ.എച്ച്.ആർ.ഡി ഡയറക്ടർ ഡി.സുധ കാമ്പയിൻ സന്ദേശം നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ആർ.സത്യഭാമ, പി.എസ്.പ്രശോഭ, ആർ.ബിനോജ്, ജെസി റോയി, ജില്ലാ പഞ്ചായത്തംഗങ്ങളായ ജയശ്രീ വാസുദേവൻ, പ്രിജി ശശിധരൻ, എസ്.ഷൈൻകുമാർ, ബ്ളോക്ക് പഞ്ചായത്തംഗങ്ങളായ എ.അഭിലാഷ്, സജിനി ഭദ്രൻ, മിനി അനിൽ, കെ.ഐ.ലതീഷ്, ദിവ്യാ സജിത്ത്, ബി.ബിന്ദു, കെ.മിനി, ഗീതാജോർജ്ജ്, എം.തങ്കപ്പൻ, സെക്രട്ടറി എസ്.അജയരാജ് എന്നിവർ സംസാരിച്ചു.