 
കൊല്ലം: കിളികൊല്ലൂർ മൂന്നാം കുറ്റി ശാന്തവിലാസത്തിൽ കെ.ഗംഗാധരന്റെ 30-ാം ചരമവാർഷികാചരണം മൂന്നാം കുറ്റി എൽ.എം.എസ് എൽ.പി.എസിൽ ഗവ. ആയുർവേദ ആശുപത്രി റിട്ട. ചീഫ് ഫിസിഷ്യൻ ഡോ. എം.ആർ. ശ്രീദേവി ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കല്ലുംതാഴം ഡിവിഷൻ കൗൺസിലർ ബി. സാബു അദ്ധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ ജി.സതീഷ് കുമാർ, സെക്കുലർ നഗർ സെക്രട്ടറി കെ.എസ്. ഷിബു, സ്കൂൾ ഹെഡ്മിസ്ട്രസ് അജിത കുമാരി, മങ്ങാട് ജി. ഉപേന്ദ്രൻ, കവിത, ജോസ്, ഡോ. സുരേഷ്, ഡോ.ബാലസുബ്രഹ്മണ്യൻ, ഷീല, ലത, അക്ഷയ എന്നിവർ സംസാരിച്ചു
ജീവകാരുണ്യ പ്രവർത്തകനും ചെറുകിട വ്യവസായിയുമായിരുന്ന ഗംഗാധരൻ മുതലാളി 1940കളിൽ കിളികൊല്ലൂരിൽ കശുഅണ്ടി, ഓട്ടുകമ്പനി, കയർ, തടിമിൽ, കക്കസംസ്കരണം എന്നീ മേഖലകളിൽ സജീവമായിരുന്നു. പാവപ്പെട്ട തൊഴിലാളികൾ തിങ്ങിപ്പാർത്തിരുന്ന ഇവിടെ ആഹാരം, വസ്ത്രം, പാർപ്പിടം, വിദ്യാഭ്യാസം, കുടിവെള്ളം എന്നീ ബുദ്ധിമുട്ടുകൾക്ക് അദ്ദേഹം പരിഹാരം കണ്ടു. 1964ൽ സ്വന്തം ഭൂമി കുടിവെള്ളത്തിന് കിണർ കുഴിക്കാൻ പഞ്ചായത്തിന് നൽകി. ജനോപകാര രംഗത്ത് അദ്ദേഹത്തിന്റെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണെന്ന് യോഗം അനുസ്മരിച്ചു. കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു.