 
കൊല്ലം: വടക്കേവിള സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിച്ച പ്രതിഭാസംഗമം മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ. അജിത്ത് അദ്ധ്യക്ഷത വഹിച്ചു. പരീക്ഷകളിൽ ഉന്നത വിജയവും വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ചവർക്കുമുള്ള ബാങ്കിന്റെ പുരസ്കാരം എം. നൗഷാദ് എം.എൽ.എ സമ്മാനിച്ചു. മുതിർന്ന അംഗങ്ങളെ കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗം അഡ്വ. ജി. ലാലു അദരിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയും ഭിന്നശേഷിക്കാർക്കുള്ള വായ്പ വിതരണവും സഹകരണ ജോയിന്റ് രജിസ്ട്രാർ എസ്. മോഹനൻ പോറ്റി നിർവഹിച്ചു. സഹകരണ അസി. രജിസ്ട്രാർ ടി. വിജയകുമാർ, സി.പി.ഐ കൊല്ലം ഈസ്റ്റ് മണ്ഡലം സെക്രട്ടറി ബിജു അരവിന്ദാക്ഷൻ ആർ.എസ്.പി ലെനിനിസ്റ്റ് മണ്ഡലം അസി. സെക്രട്ടറി അഡ്വ. ഒ. ഷംന, കൗൺസിലർമാരായ വി. പ്രിജി, അനീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു. ഭരണസമിതി അംഗങ്ങളായ കെ. രാജേന്ദ്രൻ സ്വാഗതവും ബി.എസ്. മണിലാൽ നന്ദിയും പറഞ്ഞു.