theatre

കൊല്ലം: പത്തനാപുരം ഗാന്ധിഭവന്റെ മേൽനോട്ടത്തിൽ ‘ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യ’ രൂപവത്​ക്കരിക്കുന്നു. പുതിയ തലമുറയെക്കൂടി ആകർഷിക്കുന്ന ശൈലികൾ കൂടി ഉൾച്ചേർത്ത് നാടകം രൂപപ്പെടുത്തണമെന്ന ആശയമാണ് ഇതിനു പിന്നിലെന്ന്​ ഗാന്ധിഭവൻ സെക്രട്ടറിയും തിയേറ്റർ ഇന്ത്യയുടെ ചെയർമാനുമായ ഡോ. പുനലൂർ സോമരാജൻ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യയുടെ ‘നവോത്ഥാനം’എന്ന ആദ്യ നാടകത്തിന്റെ സംവിധാനം സംവിധായകനും തിരക്കഥാകൃത്തുമായ പ്രമോദ് പയ്യന്നൂരാണ്​. രചന അഡ്വ. മണിലാലും. കഥാപാത്രങ്ങളാകുവാൻ പുതുമുഖങ്ങൾക്കുകൂടി അവസരമൊരുക്കുന്നുണ്ട്. ഇതിനായി ഗാന്ധിഭവൻ തിയേറ്റർ ഇന്ത്യ, പത്തനാപുരം, കൊല്ലം -689695 എന്ന മേൽവിലാസത്തിലോ gandhibhavan@gmail.com എന്ന ഇ മെയിലിലേക്കോ ജൂൺ 20 നകം ഫുൾസൈസ് ഫോട്ടോയും ബയോഡാറ്റയും സഹിതം അപേക്ഷകൾ സമർപ്പിക്കാം. പ്രമോദ് പയ്യന്നൂർ, അഡ്വ. മണിലാൽ, പി.എസ്. അമൽരാജ്, കെ.പി.എ.സി. ലീലാകൃഷ്ണൻ, ആയുഷ് ജെ. പ്രതാപ് എന്നിവരും പങ്കെടുത്തു.