
കടയ്ക്കൽ: സംസ്ഥാന മുൻ അറബിക് സ്പെഷ്യൽ ഓഫീസറും കേരള അറബിക് മുൻഷീസ് അസോസിയേഷൻ (കെ.എ.എം.എ) മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായിരുന്ന എം. ഇമാമുദീൻ (63) നിര്യാതനായി.
ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന സമിതി അംഗം, മുസ്ലിം ലീഗ് ചിതറ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, സംസ്ഥാന ക്യു.ഐ.പി അംഗം, പാഠപുസ്തക നിർമ്മാണ സമിതി അംഗം, ബ്ലോക്ക് പ്രോജക്ട് ഓഫീസർ (ബി.പി.ഒ), മുസ്‌ലിം വിദ്യാഭ്യാസഓഫീസർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ കടയ്ക്കൽ ചിതറയിലെ അൽ അസ്ഹർ അറബിക് കോളേജിന്റെ ഡയറക്ടറാണ്. കബറടക്കം നടത്തി. ഭാര്യ: എൻ.എ. നജ്മ (റിട്ട. ഹെഡ്മിസ്ട്രസ്, തൂറ്റിക്കൽ ഗവ. എൽ.പി.എസ്). മക്കൾ: അമീനുദ്ദീൻ (ഗവ. എൻജിനീയറിംഗ് കോളേജ്, തിരുവനന്തപുരം), അനീസ് മുഹമ്മദ് ( എക്സൈസ് ഓഫീസർ), ആഷിഖ് മുഹമ്മദ് (ഐ.ഐ.എസ്.സി, ബംഗ്ലൂരു). മരുമക്കൾ: റോഷ്ന (കൃഷി ഓഫീസർ, നഗരൂർ), ആഷ്‌ന, ആയിഷ (ജെ.ടി.ഒ, ബി.എസ്.എൻ.എൽ, ചിതറ).