
കുളത്തുപ്പുഴ: പുളിന്തിട്ട കുടുബാംഗവും മുൻ ഖത്തർ ക്വാസ്കോ കമ്പനി ഉദ്യോഗസ്ഥനും പുനലൂർ വെട്ടിതിട്ട എച്ച്.പി പെട്രോൾ പമ്പ് ഉടമയുമായ ജോർജ്ജ് മാത്യു (രാജു - 69) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 1ന് കുളത്തുപ്പുഴ ചന്ദനകാവ് ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ മാത്യു (വത്സമ്മ, റിട്ട. അദ്ധ്യാപിക, സെന്റ് മേരീസ് യു.പി.എസ്, ചന്ദനക്കാവ്) മക്കൾ: സജു മാത്യു, സുനിൽ മാത്യു (യു.എസ്.എ). മരുമകൾ: ഡോ. ലീയാ എലിസബത്ത് ജോർജ്ജ്.