കൊല്ലം: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊല്ലം എസ്.എൻ വനിതാ കോളേജ് ബയോഡൈവേഴ്സിറ്റി ക്ലബ്ബിന്റെയും അലോക കോളേജ് യൂണിയന്റെയും ബോട്ടണി ഡിപ്പാർട്ട്ന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും എന്ന വിഷയത്തിൽ വെബ്ബിനാർ നടന്നു. പരിസ്ഥിതി പ്രവർത്തകൻ സി.സുശാന്ദ് കുമാർ ക്ലാസ് നയിച്ചു. പ്രിൻസിപ്പൽ ഡോ.ആർ.സുനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്ററും ബോട്ടണി വിഭാഗം അസി.പ്രൊഫസറുമായ പി.ജെ.അർച്ചന, കോളേജ് യൂണിയൻ അഡ്വൈസറും പോളിറ്റക്കൽ സയൻസ് വിഭാഗം അദ്ധ്യാപകനുമായ എസ്.പ്രദീപ് എന്നിവർ സംസാരിച്ചു. കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ജെ.ജനിത സ്വാഗതവും ജനറൽ സെക്രട്ടറി ഡി.അൻഷ നന്ദിയും പറഞ്ഞു. രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിനി ആർ.എസ്.അശ്വനി തങ്കം കലാപരിപാടി അവതരിപ്പിച്ചു.