devika-
ദേവിക. എസ്.

എഴുകോൺ : ശരാശരിയിൽ നിന്ന് ഒന്നാം റാങ്കിന്റെ വിജയത്തിളക്കത്തിലേക്ക് ഓടിക്കയറിയ പഠന മികവിന് അർഹയാവുകയാണ് എഴുകോൺ വി.കെ.എം സ്വദേശി ദേവിക.

കേരള സർവകലാശാലയുടെ ബി.എ സംസ്കൃതം സ്പെഷ്യൽ സാഹിത്യ പരീക്ഷയിലാണ് ദേവിക കഠിനാധ്വാനത്തിലൂടെ ഒന്നാം റാങ്ക് നേടിയത്.

കാഞ്ഞിരംവിള വീട്ടിൽ എൻ.മിനിയുടെയും സി.ശശികുമാറിന്റെയും മകളാണ് ദേവിക. മിനി തൊഴിലുറപ്പിലും ശശികുമാർ നിർമ്മാണ മേഖലയിലും തൊഴിലാളികളാണ്.

ഹയർ സെക്കൻഡറി തലം വരെയുള്ള പഠനം എഴുകോൺ വിവേകോദയം സംസ്കൃത ഹൈസ്കൂളിലും ഇരുമ്പനങ്ങാട് എ.ഇ.പി.എം.എച്ച്.എസ്.സിലുമായിട്ടായിരുന്നു. ശരാശരി വിജയമായിരുന്നു രണ്ട് പരീക്ഷയിലും .

തിരുവനന്തപുരം സംസ്കൃത കോളേജിലാണ് ബി.എക്ക് ചേർന്നത്. പോസ്റ്റ് മെട്രിക്ക് ഹോസ്റ്റലിൽ താമസിച്ച് പഠിക്കാനുള്ള അവസരവും ലഭ്യമായി. ആദ്യ സെമസ്റ്ററുകളിൽ നല്ല മാർക്ക് ലഭിച്ചത് പഠന വഴിയിൽ ആവേശവുമായി.

പ്ലസ് ടു റിസൾട്ട് കാത്തിരിക്കുന്ന അശ്വിൻ എം.എസ്.സഹോദരനാണ്.