road-
ചാത്തന്നൂർ തിരുമുക്ക് പെട്രോൾ പമ്പിനു സമീപം ദേശീയപാതയിലുണ്ടായ കുഴികൾ നാട്ടുകാർ മണ്ണിട്ട് മൂടിയ നിലയിൽ

ചാത്തന്നൂർ: തിരുമുക്ക് പെട്രോൾപമ്പിന് സമീപം ദേശീയപാതയിൽ വലിയ കുഴികൾ രൂപപ്പെട്ടത് അപകടങ്ങൾക്ക് കാരണമാകുന്നു. റോഡിന് നടുവിലുള്ള കുഴികൾ രാത്രികാലങ്ങളിൽ വാഹനമോടിക്കുന്നവർക്ക് കാണാനാവില്ല. ഇരുചക്ര വാഹനയാത്രക്കാരാണ് അപകടത്തിൽപ്പെടുന്നവരിൽ ഏറെയും. വിവരം പലതവണ അറിയിച്ചിട്ടും അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. നാട്ടുകാർ മണ്ണിട്ട് കുഴി മൂടിയാണ് താത്കാലിക രക്ഷയൊരുക്കിയിരിക്കുന്നത്.