 
ഓടനാവട്ടം: വൈ.എം.സി.എ സ്ഥാപക ദിനാചരണം ഓടനാവട്ടം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നടത്തി. കൊട്ടറ സ്നേഹാലയത്തിൽ യൂണിറ്റ് പ്രസിഡന്റ് ഡോ. ജോർജ് തോമസിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങ് പൂയപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെസി റോയ് ഉദ്‌ഘാടനം ചെയ്തു. ജില്ലാമുൻ പ്രസിഡന്റ് എം. കുഞ്ഞച്ചൻ പരുത്തിയിറ മുഖ്യ സന്ദേശം നൽകി. സ്നേഹാലയത്തിലെ കുട്ടികൾക്കുള്ള പഠനോപകാരണങ്ങളുടെ വിതരണം എം. ജേക്കബ് നടത്തി. സെക്രട്ടറി സി.വൈ. സണ്ണി, വാർഡ് മെമ്പർമാരായ വിനീത, രാജു ചാവടി, തുടങ്ങിയവർ സംസാരിച്ചു.