
കൊല്ലം: കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകരിലൊരാളും ജോയിന്റ് കൗൺസിലിന്റെ സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന മങ്ങാട് മംഗലത്ത് വീട്ടിൽ എം.കെ. ഗോപാലൻ (92) നിര്യാതനായി. വിദ്യാഭ്യാസ വകുപ്പിൽ ജൂനിയർ സൂപ്രണ്ടായിരുന്നു. സി.പി.ഐ കൊല്ലം മണ്ഡലം കമ്മിറ്റി അംഗം, മങ്ങാട് സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ സഹകരണ ബാങ്ക് എക്സിക്യുട്ടീവ് അംഗം തുടങ്ങിനിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ കെ.സി. ചിത്രാമ്മ. മക്കൾ: സിന്ധു, സിനി. മരുമക്കൾ: ടി. സതീശൻ (റിട്ട. ടി.എസ്.ഒ), എസ്.ടി. ഹണിലാൽ (റിട്ട. കെ.ഇ.എൽ). സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ.