 
കൊല്ലം: കേരള വിമൻ ബ്യൂട്ടീഷ്യൻസ് അസോസിയേഷന്റെ വാർഷികവും സെമിനാറും മേയർ പ്രസന്ന ഏണസ്റ്റ് ഉദ്‌ഘാടനം ചെയ്തു. പ്രസിഡന്റ് ബീന സത്യബാബു അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുഷ്മ രാജൻ റിപ്പോർട്ടും എലിസബത്ത് അലക്‌സാണ്ടർ കണക്കും അവതരിപ്പിച്ചു. റാണി ഫെരിയ സ്വാഗതവും ഫിദാ പ്രസാദ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: റാണി ഫെരിയ (പ്രസിഡന്റ്), ശ്യാമ ബോസ് (വൈസ് പ്രസിഡന്റ്), ഷീജ പ്രസാദ് (ജനറൽ സെക്രട്ടറി), സുഷ്മ രാജൻ, ശ്രീകല ബാബു (സെക്രട്ടറിമാർ), ധനലക്ഷ്മി (ട്രഷറർ), ബീന സത്യബാബു, എലിസബത്ത് അലക്‌സാണ്ടർ, കൃഷ്ണകുമാരി, ദേവിക അശോക്, ധനലക്ഷ്മി, ഗ്രെസി സണ്ണി (അംഗങ്ങൾ).