കൊട്ടാരക്കര: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി അസോസിയേഷൻ ഒഫ് ടാക്സ് പ്രാക്ടീഷണേഴ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഞ്ചൽ ഗുഡ്സ് ആൻഡ് സർവീസസ് ഡിപ്പാർട്ട്മെന്റ് ഓഫീസ് അങ്കണത്തിൽ വൃക്ഷത്തൈകൾ നട്ടു. സംസ്ഥാന സമിതി അംഗം ശിവദാസൻപിള്ള, ജില്ലാ സെക്രട്ടറി ദാനശീലൻ, ജില്ലാ വൈസ് പ്രസിഡന്റ് മനോഹരൻനായർ, താലൂക്ക് ട്രഷറർ അനിരുദ്ധൻ എന്നിവർ പരിസ്ഥിതി ദിനാചരണ ചടങ്ങുകൾക്ക് നേതൃത്വം നൽകി.