കൊല്ലം: കെ റയിൽ സിൽവർ ലൈൻ പദ്ധതിക്കെതിരായി നടക്കുന്ന ജനകീയ സമരം സമ്പൂർണമായി വിജയിക്കണമെന്ന് പി.സി. വിഷ്ണുനാഥ് എം.എൽ.എ പറഞ്ഞു. സംസ്ഥാന കെ റയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ആഹ്വാനം ചെയ്ത സംസ്ഥാനതല പരിസ്ഥിതി വാരാചരണത്തിന്റെ സമാപന സമ്മേളനം തഴുത്തല റോട്ടറി ക്ലബ്ബ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമാപന സമ്മേളനത്തിൽ പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ ഐക്യദാർഢ്യ സമിതി ചെയർമാൻ എ.കെ. രാമാനുജൻ തമ്പി അദ്ധ്യക്ഷത വഹിച്ചു. സമിതി സംസ്ഥാന ജനറൽ കൺവീനർ എസ്. രാജീവൻ, രക്ഷാധികാരി കെ. ശൈവപ്രസാദ്, ബ്രേക്ക്‌ ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി പ്രൊഫ.പി.എൻ. തങ്കച്ചൻ, ഗ്ലേവിയസ് അലക്സാണ്ടർ, സമരസമിതി കൊല്ലം ജില്ലാ ചെയർമാൻ എ. ജയിംസ്, തിരുവനന്തപുരം ജില്ലാ ചെയർമാൻ രാമചന്ദ്രൻ കരവാരം, പത്തനംതിട്ട ജില്ലാ ചെയർമാൻ അരുൺ ബാബു, വാർഡ് മെമ്പർമാരായ വസന്ത ബാലചന്ദ്രൻ, ദീപ്തി, പരിസ്ഥിതി പ്രവർത്തക ഉഷ, കോഴിക്കോട് കാട്ടിലപ്പീടിക സമര പ്രതിനിധി നസീർ ന്യൂജല്ല,
ജില്ലാ രക്ഷാധികാരി ഷൈല കെ.ജോൺ, വനിത കൺവീനർ ശരണ്യാ രാജ്, നസീറ സുലൈമാൻ, ജില്ല കൺവീനർ ബി. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.