photo-
ഓട്ടിസം ബാധിച്ച കുട്ടികളുടെ പ്രവേശനോത്സവം ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫി ഉദ്ഘാടനം ചെയ്യുന്നു

ശാസ്താംകോട്ട : ബി.ആർ.സിയുടെ കീഴിൽ പൂമ്പാറ്റക്കൂട്ടം എന്ന പേരിൽ പ്രവർത്തിക്കുന്ന ഓട്ടിസം സെന്ററിൽ പ്രവേശനോത്സവം നടന്നു.

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ അൻസർ ഷാഫി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്തംഗം ശ്രീലത രഘു അദ്ധ്യക്ഷയായി. സമഗ്ര ശിക്ഷാ കേരളം ജില്ലാ പ്രോജക്റ്റ് കോ - ഒാർഡിനേറ്റർ എച്ച്.ആർ. അനിത മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ മിനികുമാരി,സബീന സലാം, ബി.പി.സി കിഷോർ, കെ. കൊച്ചയ്യം, പ്രഥമാദ്ധ്യാപിക ഒ.ബി.സുമ,

ട്രെയ്‌നർ ഭവ്യ ബാല, സ്പെഷ്യൽ എഡ്യുക്കേറ്റർ മാരായ സി.ഷെറിൻ അഞ്ജനാ രാജ് എന്നിവർ സംസാരിച്ചു. തുടർന്ന് വിവിധ കലാപരിപാടികൾ നടന്നു.