 
പുത്തൂർ:പുത്തൂർമുക്ക് ഗവ. വെൽഫയർ സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കുളക്കട ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ അദ്ധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഹർഷകുമാർ മുഖ്യ അതിഥിയായി. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കവിത ഗോപകുമാർ താക്കോൽ ദാനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.രഞ്ജിത് ആദരിക്കൽ നിർവഹിച്ചു. ജില്ല പഞ്ചായത്ത് അംഗം ആർ.രശ്മി, സംഘാടക സമിതി കൺവീനർ പി.ആർ.അബു,പ്രഥമാദ്ധ്യാപിക സി.സി.ബിന്ദു,എ.അജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.മോഹനൻ, ഗ്രാമപ്പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ കോട്ടക്കൽ രാജപ്പൻ, മഞ്ജു.ടി, സജികടുക്കാല, വാർഡ് അംഗം എസ്.ശ്രീജ എന്നിവർ സംസാരിച്ചു.