d
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോ. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച്

കൊല്ലം: മുതിർന്ന പൗരന്മാർക്കുള്ള ട്രെയിൻ യാത്രാക്കൂലിയിളവ് കൊവിഡ് വ്യാപനത്തിന്റെ പേരിൽ റദ്ദാക്കിയ തീരുമാനം പിൻവലിക്കാതിരിക്കുന്നത് പാർലമെന്റിൽ ഉന്നയിക്കുമെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. റെയിൽവേ സ്വകാര്യവത്കരണത്തിന് മുന്നോടിയായ നീക്കമാണിതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി കൊല്ലം റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജില്ലാ പ്രസിഡന്റ് എ.എ. റഷീദ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വാര്യത്ത് മോഹൻകുമാർ സ്വാഗതം പറഞ്ഞു, സംസ്ഥാന വൈസ് പ്രസിഡന്റ് പി. ഗോപാലകൃഷ്ണൻ നായർ,സംസ്ഥാന സെക്രട്ടറി ജി. ജ്യോതിപ്രകാശ്, വനിതാ ഫോറം സംസ്ഥാന പ്രസിഡന്റ് എ. നസീംബീവി, കെ.സി. വരദരാജൻ പിള്ള, എം. സുജയ്, ജി. ബാലചന്ദ്രൻ പിള്ള, എസ്. ഗോപാലകൃഷ്ണപിള്ള, ജി. സുന്ദരേശൻ, ബി. സതീശൻ, ജി. യശോധരൻ പിള്ള, എൽ. ശിവപ്രസാദ്, കെ.ആർ. നാരായണപിള്ള, ഷൈലജ അഴകേശൻ, കെ. ഷാജഹാൻ, ജെ. വിശ്വംഭരൻ, പെരുമ്പുഴ ഗോപിനാഥൻ പിള്ള, സി. ഗോപിനാഥപണിക്കർ, വർഗീസ് പി.എം. വൈദ്യൻ, ജി. വിജയൻ, എസ്. ഗിരിധരൻ പിള്ള, പി. സുരേന്ദ്രനാഥ്, കെ.എസ്. വിജയകുമാർ, കെ. ദേവരാജൻ എന്നിവർ സംസാരിച്ചു.