 
കൊല്ലം: നരേന്ദ്രമോദി സർക്കാരിന്റെ 8-ാമത് വാർഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാന മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ, വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വനിതകളെ ആദരിക്കുന്നതിന്റെ ഭാഗമായി ഭാഗവത സപ്താഹ യജ്ഞാചാര്യനും ആദ്ധ്യാത്മിക ഗ്രന്ഥകർത്താവുമായ ഭാഗവതസൂരി അശോക് ബി.കടവൂരിന്റെ സഹധർമ്മിണി കെ.ഗിരിജകുമാരിയെ വസതിയിലെത്തി മഹിളാ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. രൂപ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ സെക്രട്ടറി ചെറുപുഷ്പം, തൃക്കടവൂർ മണ്ഡലം മഹിളാ മോർച്ച പ്രസിഡന്റ് മിനിമോൾ, തൃക്കടവൂർ മണ്ഡലം സെൽ കൺവീനർ അഡ്വ. പ്രമോദ് തൃക്കടവൂർ, ഏരിയ പ്രസിഡന്റ് വിജിതാ രാജ് എന്നിവർ സംസാരിച്ചു.