paristhini-
പരിസ്ഥിതി ദിനത്തിൽ ഐഎച്ച്ആർഡി എൻജിനിയറിംഗ് കോളേജ് വളപ്പിൽ തൊടിയൂർ പഞ്ചായത്ത് 5000 ഫലവൃക്ഷത്തൈകൾ നടുന്ന പദ്ധതി പ്രസിഡൻ്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തൊടിയൂർ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഐ.എച്ച്.ആർ.ഡി എൻജിനിയറിംഗ് കോളേജ് കാമ്പസിൽ 5000 ഫലവൃക്ഷത്തൈകൾ നട്ടു. സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഓരോ വാർഡുകൾക്കും വൃക്ഷത്തൈകൾ വീതിച്ചു നൽകുന്ന രീതി ഒഴിവാക്കിയാണ് കോളേജ് വളപ്പിൽ 5000 വൃക്ഷത്തൈകൾ നട്ടത്. ഇതിന്റെ തുടർ പരിചരണത്തിനായി 23 വാർഡുകളിലെയും എം.ജി .എൻ. ആർ .ഇ .ജി .എസ് തൊഴിലാളികളെ ചുമതലപ്പെടുത്തി. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീകല അദ്ധ്യക്ഷയായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഒ.കണ്ണൻ സ്വാഗതം പറഞ്ഞു.

വൈസ് പ്രസിഡന്റ് സലീം മണ്ണേൽ, അംഗങ്ങളായതൊടിയൂർ വിജയൻ, യു.വിനോദ് ,സി.ഡി .എസ് അംഗങ്ങളായ മായാദേവി, ഹസീന, നൗഫിയ എന്നിവർ സംസാരിച്ചു.