തഴവ: ചൂളയിൽ തീ ആളിപടർന്ന് ലക്ഷക്കണക്കിന് രൂപയുടെ കൊപ്ര കത്തി നശിച്ചു. കുലശേഖരപുരം പുത്തൻ തെരുവ് ഇ.എസ്.ഐ ഡിസ്പെൻസറിക്ക് കിഴക്കുവശം പ്രവർത്തിച്ചു വന്നിരുന്ന കോഴിക്കോട് സ്വദേശി മജീദിന്റെ കൊപ്രാപ്പുരയ്ക്കാണ് ഇന്നലെ രാത്രി 8 ഓടെ തീപിടിത്തമുണ്ടായത്. കരുനാഗപ്പള്ളി, കായംകുളം ,ചവറ തുടങ്ങി എട്ടോളം ഫയർഫോഴ്സ് യൂണിറ്റുകൾ മണിക്കൂറുകളോളം നടത്തിയ ശ്രമത്തിനൊടുവിൽ രാത്രി വൈകിയാണ് തീ കെടുത്തിയത്. മഴക്കാലമായതിനാൽ ചൂളയിൽ തീയുടെ അളവ് കൂട്ടിയതാകാം അപകടകാരണമെന്ന് കരുതുന്നു.