കൊല്ലം: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കൺവെൻഷൻ ഞായറാഴ്ച രാവിലെ 10ന് പാരിപ്പള്ളി പ്രിൻസ് ഓഡിറ്റോറിയത്തിൽ നടക്കും. എഴുത്തുകാരനും കലാപ്രവർത്തകനുമായ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. ജില്ലാപ്രസിഡന്റ് ബീന സജീവ് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന വൈസ് പ്രസിഡന്റ് വി.എൻ. മുരളി മുഖ്യപ്രഭാഷണം നടത്തും. സംഗീത നാടക അക്കാഡമി ഫെലോഷിപ്പ് നേടിയ ഹർഷകുമാർ, ഒ.എൻ.വി യുവ സാഹിത്യ പുരസ്കാരം നേടിയ അരുൺകുമാർ ആന്നൂർ എന്നിവരെ സി.പി.എം ജില്ലാസെക്രട്ടറി എസ്. സുദേവൻ ആദരിക്കും. അഡ്വ. ഡി. സുരേഷ്‌കുമാർ സംഘടനാ റിപ്പോർട്ടും ഡോ. സി. ഉണ്ണിക്കൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിക്കും.